തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന; പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിനടിയില്‍ ഉടമയില്ലാത്ത ബാഗ്, പിടിച്ചെടുത്തത് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന്


Advertisement

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. രണ്ട് ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ബ്രാന്‍ ഷുഗര്‍, 10.51 ഗ്രാം വൈറ്റ് എം.ഡി.എം.എ, പുകവലിക്കാനുള്ള ഉപകരണം അടക്കമാണ് പിടികൂടിയത്. റെയില്‍വെ സ്‌റ്റേഷനില്‍ പരിശോധനക്കിടെ ഉടമയില്ലാത്ത നിലയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് വന്‍ മയക്കുമരുന്ന് ലഭിച്ചത്.

Advertisement

ഓണം പ്രമാണിച്ച് ട്രെയിന്‍ വഴി മയക്കുമരുന്ന് വ്യാപകമായി ഒഴുകുന്നവെന്ന വിവരത്തെ തുടര്‍ന്നാണ് ആര്‍.പി.എഫ് – എക്സ്സൈസ്സ്, എക്സ് സ്റ്റൈസ് ഇന്റലിജന്റ് ബ്യൂറോ സംയുക്ത പരിശോധന നടത്തിയത്.

Advertisement

ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ യാത്രക്കാരുടെ ഇരിപ്പിടത്തിന് ചുവട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്.

Advertisement

പിടികൂടിയ മയക്കുമരുന്ന് കോടതിയില്‍ ഹാജരാകുമെന്നും ഇവ എത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ആര്‍.പി.എഫ് എസ്.ഐ കെ.എം സുനില്‍കുമാര്‍, എക്സ് സൈസ് സി.ഐ മുഹമ്മദ് സലീം എന്നിവര്‍ പറഞ്ഞു.

summary: deadly narcotic drugs seized during search at tirure railway station platform