ആ വാർത്ത തെറ്റ്; ജൂൺ മാസത്തെ റേഷൻ വാങ്ങാനുള്ള സമയ പരിധി അവസാനിച്ചു


Advertisement

കൊയിലാണ്ടി: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം അവസാനിച്ചു. റേഷൻ വാങ്ങാത്തവർക്കായി ജൂലെെ മൂന്ന് വരെ വിതരണം തുടരമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതാമാണെന്ന് ജില്ലാ സപ്ലെെ ഓഫീസർ ലത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവിലെ തീരുമാന പ്രകാരം ജൂലെെ ഒന്നുവരെ റേഷൻ വിതരണം ചെയ്യാമെന്ന നിർദേശമാണ് ലഭിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

മാസവസാനം ഇ- പോസ് പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍ വാങ്ങാൻ സാധിക്കാത്തതിനാൽ ആശങ്കയിലായിരുന്നു പൊതുജനം. നൂറ് കണക്കിനാളുകളാണ് റേഷൻ കടകളിലെത്തി മടങ്ങിപ്പോയത്. ഈ സാഹചര്യത്തിൽ റേഷൻ വിതരണം ജൂൺ മൂന്ന് വരെ നീട്ടിയതായുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ നിലവിൽ ജൂൺ മാസത്തെ റേഷൻ വിതരണം അവസാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Advertisement

എന്‍ഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇ- പോസ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു. 2017-ലാണ് ഇ- പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്.

Advertisement