കൊയിലാണ്ടി കോതമംഗലത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി


Advertisement

കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി  മൃതദേഹം പുറത്തെടുത്തു. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹമാണ് എന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisement
Advertisement
Advertisement