തിക്കോടി പെരുമാള്‍ പുരത്ത് വീടിനകത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം
തിക്കോടി: പെരുമാള്‍പുരത്ത് വീടിനകത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം. പെരുമാള്‍പുരം താഴെ വടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രന് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു.
വീടിനകത്ത് നിന്നും ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഐ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം.
രാമചന്ദ്രന്റെ ഭാര്യയും മക്കളും വിദേശത്തായണ്. വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രണ്ടുദിവസമായി പുറത്തേക്ക് കാണാറില്ലായിരുന്നു. ഇന്ന് രാവിലെയാണ് പ്രദേശത്ത് ദുര്‍ഗന്ധം പരന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും.