വടകര സാന്‍ഡ് ബാങ്ക്സിന് സമീപം അഴുകിദ്രവിച്ച നിലയില്‍ മൃതദേഹം; കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം


Advertisement

വടകര:
സാന്‍ഡ് ബാങ്ക്സിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില്‍ തലയുടെ ഭാഗം ഇല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്.
Advertisement

ഇന്ന് ഉച്ചയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കരക്കെത്തിച്ച് ആംബുലന്‍സില്‍ കയറ്റിയത്.

Advertisement

മൃതദേഹത്തിന് ഏകദേശം ഒരുമാസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Advertisement