കാലുകള്‍ക്ക് പിന്നാലെ മൃതദേഹത്തിന്റെ മറ്റുഭാഗങ്ങളും ഊരള്ളൂരില്‍ കണ്ടെത്തി; മൃതദേഹം പുരുഷന്റേതെന്ന് തിരിച്ചറിഞ്ഞു
അരിക്കുളം: ഊരള്ളൂരില്‍ രണ്ടുകാലുകള്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് അടുത്തുനിന്നുതന്നെ മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി. രാവിലെ കാലുകള്‍ കണ്ടെത്തിയ ഭാഗത്തിന് പരിസരത്തായി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് അരികിലായുള്ള ചെരുപ്പില്‍ നിന്നും മണം പിടിച്ച് പൊലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്.
ആള്‍താമസം അധികമില്ലാത്ത പ്രദേശമാണിത്. വലിയ തോതില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വ്യാപകമായ തിരച്ചിലിന് ഒടുവില്‍ ആദ്യം കാലുകള്‍ കണ്ടെത്തിയ സ്ഥലത്തിന് ഏതാണ്ടും മീറ്റുകള്‍ അകലെ വയലില്‍ അരയ്ക്ക് മുകളിലുള്ള ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌കക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.