കിടപ്പ് രോഗികള്‍ക്ക് തുണയേകാന്‍ നന്തിയില്‍ ‘ദയ സ്‌നേഹതീരം പാലിയേറ്റീവ് കെയര്‍’; സാന്ത്വനം കടലൂര്‍ പ്രവാസി കൂട്ടായ്മയും ദയ സെന്റർ തിക്കോടിയും സംയുക്തമായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ സബ്‌സെന്റര്‍ ഉദ്ഘാടനം നാളെ


തിക്കോടി: കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകരാന്‍ തിക്കോടി ദയ സ്‌നേഹ തീരം പാലിയേറ്റീവ് കെയര്‍. സാന്ത്വനം കടലൂര്‍ പ്രവാസി കൂട്ടായ്മയും ദയ സെന്റർ തിക്കോടിയും സംയുക്തമായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ സബ്‌സെന്റര്‍ ഉദ്ഘാടനം നാളെ.

നന്തി അറബിക് കോളേജിന് സമീപം പുതുതായി തുടങ്ങുന്ന പാലിയേറ്റീവ്  കെയര്‍ സബ്‌സെന്റര്‍   കടലൂരിലെയും പരിസര പ്രദേശങ്ങളിലെയും കുവൈത്ത് പ്രവാസികളുടെ കുട്ടായ്മയായ സാന്ത്വനം കടലൂര്‍ കുവൈത്തും തിക്കോടിയിലെ പാലൂരില്‍ പ്രവര്‍ത്തിക്കുന്ന ദയ സെന്റര്‍ തിക്കോടിയും സംയുക്തമായിട്ടാണ് പുതിയ പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

നാളെ വൈകീട്ട് നാല് മണിക്ക് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ആശംസയര്‍പ്പിച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫ്ല്‍, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സുഹറ ഖാദര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മോഹനന്‍, മെമ്പര്‍മാരായ റഫീഖ് പുത്തലത്ത്, പി.പി കരീം, ഹുസ്‌ന എന്നിവര്‍ സംസാരിക്കും.

പ്രമുഖ പാലിയേറ്റീവ് പരിശീലകനായ കരീം വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തും. പ്രസ്തുത ദിവസം ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ സൗജന്യ ഷുഗര്‍, ബി.പി പരിശോധനയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.