മകളെ ലൈംഗികമായി പീഡിപ്പിച്ചു; പേരാമ്പ്രയില്‍ അറുപത്തിയഞ്ചുകാരനായ അച്ഛന്‍ അറസ്റ്റില്‍


പേരാമ്പ്ര: മുപ്പതുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍. തനിച്ച് താമസിക്കുകയായിരുന്ന യുവതി അച്ഛനോടൊപ്പം താമസിക്കാനെത്തിയപ്പോള്‍ കെട്ടിയിട്ട് പീഢപ്പിച്ചു എന്നാണ് പരാതി. നവംബര്‍ 10ന് വൈകീട്ടാണ് സംഭവം.

പ്രതിയുടെ ഒന്നാം ഭാര്യയിലെ മകളാണ് പരാതിക്കാരി. പേരാമ്പ്ര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്വന്തം വീട്ടിലേക്കു പോകുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ മഹിളാ മന്ദിരത്തിലാക്കി.