കരട് തീരദേശ പരിപാലന പ്ലാനില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ? ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: 2019ലെ തീരദേശപരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാന്‍ (Draft CZMP) സംബന്ധിച്ച് നഗരസഭ പരിധിയിലെ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നു. ഇതിനായി ജൂണ്‍ ഒന്നിന് രാവിലെ 10.30 മുതല്‍ കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പബ്ലിക്ക് ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കരട് തീരദേശ പരിപാലന പ്ലാന്‍ കൊയിലാണ്ടി നഗരസഭ ഓഫീസിലും coastal.keltron.org &keralaczma.gov.in എന്നീ വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. CZMP യുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും മെയ് 25നകം കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ താഴെ പറയുന്ന വിലാസത്തിലോ kczmasandtd@gmail.com എന്ന ഇ-മെയില്‍ മുഖേനയോ അറിയിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ coastal.keltron.org എന്ന വെബ് സൈറ്റിലെ greievancse എന്ന ഓപ്ഷന്‍ മുഖേനയും സമര്‍പ്പിക്കാവുന്നതാണ്.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പബ്ലിക്ക് ഹിയറിംഗ് സമയത്ത് നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.