താമരശേരി ചുരത്തിൽ വിള്ളൽ; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
താമരശ്ശേരി: താമരശേരി ചുരത്തിലെ റോഡിൽ വിള്ളൽ. താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപത്തായി റോഡിലാണ് ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്.
സുരക്ഷ മുൻനിർത്തി ഇതുവഴി വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഹൈവേ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.