” കേരളത്തെ തകര്‍ക്കരുത്” കേന്ദ്ര അവഗണനയ്‌ക്കെതിരായ എല്‍.ഡി.എഫ് ബഹുജന സദസ്സിന്റെ ഭാഗമായി ചക്കിട്ടപ്പാറയില്‍ സി.പി.എമ്മിന്റെ പന്തം കൊളുത്തി പ്രകടനം


Advertisement

ചക്കിട്ടപ്പാറ: കേന്ദ്ര അവഗണനയ്ക്കും നീതികേടിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും എല്‍.ഡി.എഫ് ബഹുജനസദസ്സിന് മുന്നോടിയായി ചക്കിട്ടപ്പാറയില്‍ സി.പി.എം പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. സി.പി.എം കൊണ്ടാട്ടുകൊല്ലി ബ്രാഞ്ചാണ് പ്രകടനം നടത്തിയത്.

Advertisement

കൊണ്ടാട്ടുകൊല്ലിയില്‍ നിന്നും ആരംഭിച്ച പ്രകടനം ബ്രാഞ്ച് ആസ്ഥാനത്ത് അവസാനിച്ചു. ഫെബ്രുവരി എട്ടിനാണ് ജന്തര്‍മന്ദിറില്‍ എല്‍.ഡി.എഫിന്റെ ബഹുജന സദസ്സ്.

Advertisement

പന്തംകൊളുത്തി പ്രകടനത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദേവ്, കെ.പി.കുമാരന്‍, സുധീഷ്, വി.പി.രാജീവന്‍ നീലോത്ത്, അബ്ദുള്‍ സലാം, പ്രമോദ്, ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement