അടിയന്തരാവസ്ഥ കാലത്തെ സമരനേതാവ് കുഞ്ഞിക്കണാരേട്ടനെ അനുസ്മരിച്ച് നന്തിയിലെ സി പി എം പ്രവര്‍ത്തകര്‍


നന്തിബസാര്‍: സഖാവ് കുഞ്ഞിക്കണാരേട്ടന്‍ അനുസ്മരണം സംഘടിപ്പിച്ച് നന്തി സിപിഎം പ്രവര്‍ത്തകര്‍. അടിയന്തരാവസ്ഥ കാലത്തും നാടിനായി പോരാടിയ നേതാവായ കുഞ്ഞിക്കണാരേട്ടന്റെ പതിനെട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് നന്തിയില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചത്.

കൂടാതെ നന്തി കോടിക്കല്‍ കടപ്പുറത്ത് കഴിഞ്ഞ ദിവസം ഉണ്ടായ തോണി അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും പരിപാടയില്‍ ആദരിച്ചു. ഷഹറസ്,സുനിര്‍, ഷക്കീര്‍,ഫാസില്‍ പി.കെ., സിറാജ് നടുവില കണ്ടി, മജീദ് കുറ്റിയില്‍, ഹമീദ് പടിഞ്ഞാറെ കിറ്റി, ബഷീര്‍ പി.കെ.രാജേഷ് മുത്തായം, സിദ്ദീഖ് കെ.വി, സമദ് സി വി എന്നിവരെയാണ് ആദരിച്ചത്.

ജെയിക്ക് സി തോമസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി.വി സുരേഷ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ കെ.ജീവാനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പാര്‍ട്ടി ഏരിയാ സെക്രട്ടറി എം.പി ഷിബു സംസാരിച്ചു.
മത്സ്യതൊഴിലാളികളെ ആദരിക്കല്‍ ചടങ്ങ് എം.പി. ഷിബു നിര്‍വഹിച്ചു. ആര്‍.പി.കെ രാജീവ് കുമാര്‍ സ്വാഗതവും എ.കെ ഷൈജു നന്ദിയും പറഞ്ഞു.