സി.പി.എം പ്രവര്‍ത്തകനായ കൊയിലാണ്ടി നൂര്‍മഹല്‍ ഫാസില്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നൂര്‍മഹല്‍ ഫാസില്‍ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു സി.പി.എം കൊയിലാണ്ടി ബീച്ച് സെന്‍ട്രല്‍ ബ്രാഞ്ച് അംഗമാണ്.

Advertisement

കൊയിലാണ്ടിയുടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമാണ് ഫാസില്‍. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തായി ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു.

Advertisement

പരേതരായ മൊയ്തീന്റെയും നൂര്‍ സബായുടെയും മകനാണ്. നസീമ, ജഷീന എന്നിവര്‍ സഹോദരങ്ങളാണ്.

Advertisement

ഉച്ചയ്ക്ക് കൊയിലാണ്ടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ ജനാസ നിസ്‌കാരം നടക്കും. ഒരുമണിയോടെ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കം.