‘ഭാവി വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതി’; കാട്ടിലപ്പീടികയിൽ സിൽവർലൈൻ വിശദീകരണവുമായി സി.പി.എം
ചേമഞ്ചേരി: സി.പി.എം വെങ്ങളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു. വെങ്ങളം കാട്ടിലപ്പീടികയിൽ വെച്ച് നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് സിൽവർലൈൻ എന്ന് ഗിരീഷ് പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്തി മാത്രമേ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളൂ. പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സംസാരിച്ചു. എൻ.പി.അനീഷ് അധ്യക്ഷത വഹിച്ചു. കെ.വി സുരേന്ദ്രൻ സ്വാഗതവും ടി.വി.ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു.
[bot1]