ദേശീയപാത നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നത് യാത്ര ദുഷ്‌കരമാക്കുന്നു, പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരണം; ആവശ്യമുയര്‍ത്തി സി.പി.ഐ


കോഴിക്കോട്: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്‌കരവുംപല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുകയയും ചെയ്യുന്നുണ്ട്.

ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളില്‍പ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മഴക്കാല ദുരിതങ്ങള്‍ കൂടി വരുന്നതോടെ യാത്ര വീണ്ടും ദുരിതപൂര്‍ണ്ണമാവും. ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിന് കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കെ.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.നാരായണന്‍ മാസ്റ്റര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പി ഗവാസ് എന്നിവര്‍ പ്രസംഗിച്ചു.