അരിക്കുളത്ത് വെച്ചൂർ പശു കിണറ്റിൽ വീണു; രക്ഷകരെത്തും വരെ കിണറ്റിലിറങ്ങി താങ്ങായത് അയൽവാസി, കരകയറ്റിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്


Advertisement

കൊയിലാണ്ടി: അരിക്കുളത്ത് കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പറമ്പത്ത് സ്വദേശി മലയിൽ ബഷീറിന്റെ പശുവാണ് വൈകീട്ട് മൂന്ന് മണിയോടെ കിണറ്റിൽ വീണത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തിയാണ് പശുവിനെ രക്ഷിച്ച് കരയിലെത്തിച്ചത്.

Advertisement

കിണറ്റിൽ വീണ പശു നിലയില്ലാതെ മുങ്ങിപ്പോകുന്നുണ്ടായിരുന്നു. തുടർന്ന് അയൽവാസിയായ ഏച്ചിപ്പുറത്ത് ബിജു കിണറ്റിലിറങ്ങി പശുവിനെ മുങ്ങിപ്പോകാതെ പിടിച്ചു നിന്നു. ഇതിനിടെയാണ് വിവരം അറിഞ്ഞ് ഫയർ ഫോഴ്സ് എത്തിയത്.

Advertisement

അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. റസ്ക്യൂ നെറ്റ് കിണറ്റിൽ ഇറക്കി അതിൽ കയറ്റിയാണ് സേന പശുവിനെ മുകളിൽ എത്തിച്ചത്. തുടർന്ന് ബിജുവിനെയും സുരക്ഷിതമായി കരക്കെത്തിച്ചു.

Advertisement

വെച്ചൂർ ഇനത്തിൽപ്പെട്ട പശുവായിരുന്നു കിണറ്റിൽ വീണത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം.നിധിപ്രസാദ്, പിസി.ധീരജ് ലാൽ, സനൽ രാജ്, ഷാജു, ഹോം ഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.