രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 220 പേര്‍ക്ക്, വിശദമായ കണക്കുകള്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നും രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 220 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 400 ന് മുകളില്‍ ആളുകള്‍ രോഗമുക്തരായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തി നേടി.
സമ്പര്‍ക്കം വഴി 217 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,761 പേരെ പരിശോധനക്ക് വിധേയരാക്കി. നിലവില്‍ 2,526 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 4,551 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 6,019 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :
സര്‍ക്കാര്‍ ആശുപത്രികള്‍ – 109
സ്വകാര്യ ആശുപത്രികള്‍ – 154
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 9
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ – 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 2,032