ടി.പി.ആറും കോവിഡ് കേസുകളും താഴോട്ട്; സംസ്ഥാനത്ത് ഇന്ന് മൂവായിരത്തില്‍ താഴെ കോവിഡ് രോഗികള്‍


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായറാഴ്ച 2524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 7.27%. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു മരണമാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേര്‍ രോഗമുക്തി നേടി.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 2387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,01,236 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

പോസിറ്റീവ് ആയവർ

എറണാകുളം 393
തിരുവനന്തപുരം 356
കോട്ടയം 241
കോഴിക്കോട് 220
കൊല്ലം 215
തൃശൂര്‍ 205
ഇടുക്കി 160
പത്തനംതിട്ട 142
ആലപ്പുഴ 137
കണ്ണൂര്‍ 121
മലപ്പുറം 113
വയനാട് 101
പാലക്കാട് 96
കാസര്‍കോട് 24

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 961
കൊല്ലം 253
പത്തനംതിട്ട 277
ആലപ്പുഴ 283
കോട്ടയം 379
ഇടുക്കി 425
എറണാകുളം 881
തൃശൂര്‍ 522
പാലക്കാട് 296
മലപ്പുറം 330
കോഴിക്കോട് 423
വയനാട് 287
കണ്ണൂര്‍ 106
കാസര്‍കോട് 76

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.