സംസ്ഥാനത്ത് 1791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആര്‍ 5.57 ശതമാനം, കോഴിക്കോട് രോഗികള്‍ വീണ്ടും നൂറ് കടന്നു


തിരുവനന്തപുരം: കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 32,135 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആര്‍ 5.57. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളിലെ 7 മരണങ്ങളും അപ്പീല്‍ നല്‍കിയ 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,374 ആയി. ചികിത്സയിലായിരുന്ന 1871 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട് കോവിഡ് രോഗികള്‍ വീണ്ടും നൂറ് കടന്നു. 127 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 197 പേര്‍ കൂടി രോഗമുക്തി നേടി.

വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,677 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 1692 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 74 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 64,35,236 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,69,13,634), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (2,31,50,779) നല്‍കി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 127 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 122 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും കേരളത്തിന് പുറത്തു നിന്നു വന്ന 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3,041 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 1,115 ആളുകളാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.