കരുതലോടെ കോഴിക്കോട്; ഇന്ന് സ്ഥിരീകരിച്ചത് നൂറിൽ താഴെ മാത്രം രോഗികൾ


കോഴിക്കോട്: ജില്ലയിലെ കോവിദഃ കേസുകൾ കുറയുന്നു. ജില്ലയില്‍ ഇന്ന് റിപ്പോർട്ട് ചെയ്തത് 81 കോവിഡ് പോസിറ്റീവ് കേസുകള്‍. സമ്പര്‍ക്കം വഴി 76 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേര്‍ക്കും കേരളത്തിന് പുറത്തുനിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

1,991 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 150 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 750 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.