റോബിന്‍ ബസ് പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ച് കോടതി ഇടക്കാല ഉത്തരവ്
കൊച്ചി: റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റി റദ്ദാക്കിയ നടപടി മരവിപ്പിച്ച് ഇടക്കാല ഉത്തരവിറക്കി കോടതി. ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി ഉടമയ്ക്ക് വിട്ടു നല്‍കണമെന്നാണ് ഉത്തരവിലുളളത്.
കഴിഞ്ഞ ദിവസമാണ് തുടര്‍ച്ചയായി പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് എം.വി.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയത്.
എ.ഐ.ടി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ. മനോജ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്. ബസുടമ കോഴിക്കോട് സ്വദേശി കെ.കിഷോര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബസ് പെര്‍മിറ്റ് റദ്ദാക്കിയത്.