സ്കൂട്ടറിൽ സഞ്ചരിക്കവെ തടഞ്ഞുനിർത്തി വെട്ടി; കാസർകോട് ദമ്പതികൾക്ക് പരിക്ക്


Advertisement

കാസർകോട്: സ്കുട്ടറിൽ പോവുകയായിരുന്ന പ്രവാസിയായ ഭർത്താവിനെയും ഭാര്യയെയും ഒരു സംഘം തടഞ്ഞു നിർത്തി വെട്ടി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7ന് കാഞ്ഞങ്ങാട് മാവുങ്കാലിലാണ് ക്വട്ടേഷൻ മോഡൽ ആക്രമണമുണ്ടായത്.

Advertisement

ആക്രമണത്തിൽ കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം.

Advertisement
Advertisement

Summary: Couple Attacked In Kanhangad While Travelling In Bike