നടുവണ്ണൂര്‍ ടൗണില്‍ തീപ്പിടുത്തം; കൂള്‍ബാര്‍ കത്തിനശിച്ചു: തീയണയ്ക്കാന്‍ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി


Advertisement

പേരാമ്പ്ര: നടുവണ്ണൂര്‍ ടൗണില്‍ കൂള്‍ബാറിന് തീപ്പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗ്യാസ് ലീക്കായതാണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്.

Advertisement

പേരാമ്പ്രയില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. കൂള്‍ബാര്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാല്‍ സമീപത്തെ കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി.

Advertisement
Advertisement