അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം; എളുപ്പത്തില്‍ വീട്ടില്‍ നിന്നും തയ്യാറാക്കാം നാല് പാനീയങ്ങള്‍
അടിവയറ്റില്‍ കൊഴുപ്പ് കൂടുന്നത് നിരന്തരം നമ്മള്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. കൃത്യമായ വ്യായാമമില്ലായ്മ, ക്രമം തെറ്റിയുളള ഭക്ഷണ രീതി, കൃത്യമായ ഉറക്കില്ലായ്മ എന്നിവയൊക്കെ തന്നെ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുവാന്‍ കാരണമാവുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടു വരുന്ന അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന് ഈ നാല് പാനീയങ്ങള്‍ ശീലമാക്കാവുന്നതാണ്.
ജീരക വെളളം
ജീരകവെളളം കുടിക്കുന്നതിലൂടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ജീരകത്തില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
കറുവപ്പട്ട വെളളം
കറുവാപ്പട്ടയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി എന്നീ ഗുണങ്ങളുളളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ദിവസവും കറുവാപ്പട്ട വെളളം കുടിക്കുന്നത് ശരീരത്തിലെ അണുബാധകളെ ചെറുക്കുകയും അനാവശ്യ കൊഴുപ്പ് കുറയ്ക്കുവാനും സഹായിക്കുന്നു.
നാരങ്ങാ വെളളം
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ സി.യും ആന്റി ഓക്‌സിഡന്റുകളും നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഡൈയൂറിറ്റിക് ഗുണങ്ങളുളളതിനാല്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവം രാവിലെ വെറും വയറ്റില്‍ ചെറുചൂടുളള നാരങ്ങാ വെളളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
പെരും ജീരകവെളളം
ജീരക വെളളത്തിനെ പോലെ തന്നെ ഫലപ്രദമായ പാനീയമാണ് പെരും ജീരക വെളളവും. ധാതുക്കള്‍, നാരുകള്‍ , ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കുന്ന്തിന് പെരും ജീരകം വലിയ തോതില്‍ സഹായിക്കുന്നു.[mid5]