മൂടാടി പഞ്ചായത്തില്‍ കളിസ്ഥലം നിര്‍മ്മിക്കുക; ഫെബ്രുവരിയില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് അടക്കമുളള പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങി മൂടാടി പഞ്ചായത്ത്‌ യൂത്ത് ലീഗ്


മൂടാടി: മൂടാടി പഞ്ചായത്തില്‍ കളിസ്ഥലം എത്രയും വേഗം നിര്‍മ്മിക്കണമെന്ന് ആവശ്യമുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി.
രണ്ട് വര്‍ഷം മുമ്പ് കൊയിലാണ്ടി മണ്ഡലത്തിലെ ആദ്യ കളിസ്ഥലം നന്തിയില്‍ നിര്‍മ്മിക്കുമെന്ന് കായിക വകുപ്പ് മാന്ത്രിയും എം.എല്‍.എയും പഞ്ചായത്തും ഉത്തരവ് പുറപ്പെടുവിച്ച് പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെയും ഗ്രൗണ്ട് നിര്‍മ്മിച്ചിട്ടില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

സര്‍ക്കാറും പഞ്ചായത്തും പ്രഖ്യാപനങ്ങള്‍ നടത്തി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വഞ്ചിക്കുകയാണെന്ന് മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പ്രസ്ത്രാവനയില്‍ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തില്‍ യൂത്ത്‌ലീഗ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും പഞ്ചായത്തോഫീസ് മാര്‍ച്ച് സംഘടിപ്പിക്കാനും തിരുമാനിച്ചിട്ടുണ്ട്. നന്തി റെയില്‍വെ അടിപ്പാത വിഷയത്തില്‍ പഞ്ചായത്ത് നിസ്സംഗത അവസാനിപ്പിച്ച് ഇടപെടലുകള്‍ നടത്തണമെന്ന് യൂത്ത്‌ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറല്‍ സിക്രട്ടറി സാലിം മുചുകുന്നും പറഞ്ഞു.

പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ. കെ റിയാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സാലിം മുചുകുന്ന്, സജീര്‍ പുറായില്‍, റബീഷ് പുളിമുക്ക്, വസിം കോടിക്കല്‍, ഫൈസല്‍ പുളിക്കൂല്‍, ജംഷീര്‍ മുചുകുന്ന് എന്നിവര്‍ പ്രസംഗിച്ചു.