മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പുഷ്പാര്‍ച്ചന; രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് പയ്യോളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


പയ്യോളി: പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തി.

കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി.വിനോദന്‍, സബീഷ് കുന്നങ്ങോത്ത്, മുജേഷ് ശാസ്ത്രി, അന്‍വര്‍ കായിരിക്കണ്ടി, സി.കെ.ഷഹനാസ്, ഏങ്ങിലാടി അഹമ്മദ്, കാര്യാട്ട് ഗോപാലന്‍, ഷാജി തെക്കെയില്‍, എ.കെ.ഉണ്ണികൃഷ്ണന്‍, കരുണാകരന്‍ തച്ചന്‍കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.