സൈനിക പരിശീലനത്തിനിടെ മടപ്പള്ളി സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു


മടപ്പള്ളി: ലക്നൗവിലെ കരസേന ട്രെയിനിങ് സെന്ററില്‍ വച്ച് മടപ്പള്ളി സ്വദേശി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വല്ലത്ത്കുന്നിന് സമീപം കുന്നിനാംപുറത്ത് വൈഷ്ണവ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ ഐആര്‍ബി കമാന്‍ഡോ ട്രെയിനിയായിരുന്നു. കഴിഞ്ഞ മാസം 23നാണ് വൈഷ്ണവ് ജോലിയില്‍ പ്രവേശിച്ചത്.

അച്ഛന്‍: സുരേന്ദ്രന്‍. അമ്മ: വാസന്തി. സഹോദരന്‍: യാഷിന്‍. എസ്.എഫ്.ഐ വെള്ളികുളങ്ങര ലോക്കല്‍ സെക്രട്ടറിയും റെഡ് വളണ്ടിയറുമായിരുന്നു.