സ്വാതന്ത്ര്യ സമരസേനാനി എ.കെ കൃഷ്ണന്‍ മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണം നടത്തി കോണ്‍ഗ്രസ് ഊരളളൂര്‍ കമ്മിറ്റി


അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എ.കെ കൃഷ്ണന്‍ മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷികാചരണം ഊരള്ളൂര്‍ എടക്കുറ്റിയാപ്പുറത്ത് സംഘടിപ്പിച്ചു. സ്മൃതി കുടീരത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. പ്രദേശത്തെ അവശത അനുഭവിക്കുന്ന കുടുംബത്തിനുള്ള ധനസഹായവും ചടങ്ങില്‍ നടന്നു.

വടകരയില്‍ പരാജയ ഭീതിയില്‍ സി.പി.എം വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് കെ.പി.സി.സി അംഗം സി.വി ബാലകൃഷ്ണന്‍. അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംവടകരയിലെ ഷാഫിയുടെ സാന്നിധ്യം തങ്ങള്‍ക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് സി.പി.എം ഭയപ്പെടുന്നുവെന്നും ഈ നെറികെട്ട രാഷ്ട്രീയത്തിന് ജനം വോട്ടിലൂടെ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ സത്യന്‍ തലയഞ്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, കെ. അഷറഫ്, സുമേഷ് സുധര്‍മന്‍, ടി.ടി ശങ്കരന്‍, ഇ. ദിവാകരന്‍, ഇ.കെ ഭാസ്‌കരന്‍, ബിനി മഠത്തില്‍, കെ.കെ നാരായണന്‍, ഇ.കെ അഹമ്മദ് മൗലവി, അഷറഫ് പുതിയ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.