ഡി.സി.സി പ്രസിഡണ്ട് അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം;  തിക്കോടിയില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് അംഗങ്ങള്‍


തിക്കോടി: ഡി.സി.സി പ്രസിഡണ്ട് അടക്കമുളള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. തിക്കോടി പഞ്ചായത്ത് ബസാറില്‍ വച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് ജയേന്ദ്രന്‍ തെക്കേകുറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ ജില്ലാ ബ്ലോക്ക് മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.