‘കൈകൾ കോർത്ത് മുന്നേറാം’; കീഴരിയൂരിലെ സ്വന്തം ബൂത്തിൽ ഗൃഹസന്ദർശനം നടത്തി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ


Advertisement

കീഴരിയൂർ: കൈകൾ കോർത്ത് മുന്നേറാം (ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ) എന്ന കോൺഗ്രസിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള ഗൃഹസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂരിൽ നടന്നു. ഗൃഹസന്ദർശന പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ നിർവഹിച്ചു.

Advertisement

കീഴരിയൂരിലെ സ്വന്തം ബൂത്തായ 131-ാം ബൂത്തിലാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലൻ നായർ, ബ്ലോക്ക് സെക്രട്ടറി എം.എം.രമേശൻ, മണ്ഡലം സെക്രട്ടറി നെല്ലാടി ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം.മനോജ്, ബൂത്ത് പ്രസിഡൻ്റ് ദീപക് കൈപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement