‘ഹരിത നഗരം പദ്ധതിക്ക് ലഭിച്ച പത്ത് ലക്ഷം കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറാത്തതില്‍ അഴിമതി’; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
കൊയിലാണ്ടി: 2016ല്‍ ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടിലിടാതെ അന്നത്തെ ചെയര്‍മാന്റെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ട് പോലും ഈ തുക നഗരസഭയ്ക്ക് തിരികെ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഈ വിഷയം നഗരസഭ ഭരിക്കുന്ന ഇടതുപക്ഷം അവഗണിക്കുകയായിരുന്നു എന്നാണ് പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗ്‌നമായ അഴിമതിയാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.
പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം ആവശ്യപ്പെട്ടു.