അറിവിന്റെ പുതിയ ലോകം കുട്ടികള്‍ക്കായി തുറന്നു നല്‍കാന്‍ അവരെത്തുന്നു; മേപ്പയ്യൂരില്‍ കെ-ടെറ്റ് വിജയികളെ അനുമോദിച്ചു


മേപ്പയ്യൂര്‍: അധ്യാപന യോഗ്യത പരീക്ഷയായ കെ ടെറ്റ് കരസ്ഥമാക്കി അവര്‍ കുട്ടികല്‍ക്കരികിലേക്ക് എത്തുന്നു. കേരളത്തിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ അധ്യാപക ഉദ്യോഗാര്‍ത്ഥികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായാണ് കെ-ടെറ്റ് പരീക്ഷ നടത്തുന്നത്.

സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ കെ ടെറ്റ് വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 34 വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ മൊമന്റോ നല്‍കി ആദരിച്ചു.അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി എ.വി അബ്ദുല്ല അദ്ധ്യക്ഷനായി. പി.കെ അബ്ദുള്ള, എ.കെ അബ്ദുറഹ്‌മാന്‍, കെ.വി അബ്ദുറഹ്‌മാന്‍, എ.പി.എ അസീസ്, കെ.പി ഗുലാം മുഹമ്മദ്, കായലാട്ട് അബ്ദുറഹ്‌മാന്‍, കെ.സി ബാലകൃഷ്ണന്‍, സി.കെ ഹസ്സന്‍, കെ.കെ കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ഡോ. ഇ ദിനേശന്‍ സ്വാഗതവും കിഷോര്‍ കാന്ത് നന്ദിയും പറഞ്ഞു.