ചെങ്ങോട്ടുകാവില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ ശില്പശാല


ചെങ്ങോട്ടുകാവ്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പരിപാടി സംഘടനയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കുറ്റിയില്‍ എം.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ സത്യപാലന്‍ മാസ്റ്റരുടെ സന്ദേശം യോഗത്തില്‍ അവതരിപ്പിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പ്രേംരാജ് പാലക്കാട്, അലയന്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ പ്രസിഡണ്ടും കൊയിലാണ്ടി ബാര്‍ കൗണ്‍സില്‍ ഭാരവാഹിയുമായിട്ടുള്ള എന്‍ ചന്ദ്രശേഖരന്‍, വനിതാ ഫോറം പ്രസിഡണ്ട് പി ലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ഭരണഘടനാ ഭേദഗതിയും സംഘടനാ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് പ്രശസ്ത ഗാന്ധിയനും ജില്ലാ സെക്രട്ടരിയുമായിട്ടുള്ള ടി.ബാലകൃഷ്ണന്‍ സംസാരിച്ചു. മറിയേരി രാമചന്ദ്രന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചന്ദന്‍ കാര്‍ത്തിക രചിച്ച് പ്രേംരാജ് പാലക്കാട് ചിട്ടപ്പെടുത്തിയ അവതരണ ഗാനം ഗായക സംഘം ആലപിച്ചു. ജോ. സിക്രട്ടരി പി. വി പുഷ്പന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി വി പി രാമകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ശ്രീ പി.കെ. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.