ഗജവീന്മാര്‍ക്ക് ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ ആനയൂട്ട്


കൊയിലാണ്ടി: ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുന്നു. ക്ഷേത്രം തന്ത്രി ചനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് ബ്രഹ്‌മശ്രീ കുമ്പേരന്‍ സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാളെ രാവിലെയാണ് ആനയൂട്ട് നടക്കുക. ക്ഷേത്രത്തില്‍ എത്തുന്ന ആനകളെയും പരിസരത്തുള്ള ആനകളും ഉള്‍പ്പെടെ ഒമ്പത് ഗജവീരന്മാര്‍ പങ്കെടുക്കും.

കളപ്പുരക്കല്‍ ശ്രീദേവി, ചീരോത്ത് രാജീവ്, ഗുരുവായൂര്‍ ചെന്താമരാക്ഷന്‍, നന്ദിലത്ത് ഗോവിന്ദ് കണ്ണന്‍, തളാപ്പ് പ്രസാദ്, അക്കരമ്മല്‍ ശേഖരന്‍, കടേക്കച്ചാല്‍ ഗണേശന്‍, ഓലയബാടി മണികണ്ഠന്‍, പൊന്നരം ഗജേന്ദ്രന്‍ തുടങ്ങിയ ആനകളാണ് ഊട്ടില്‍ പങ്കെടുക്കുന്നത്. ആനപ്രേമി സംഘം ഇല്ലത്ത് താഴ ക്ഷേത്ര കമ്മറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.