ഹജ്ജ് യാത്രയപ്പും അനുശോചന യോഗവും സംഘടിപ്പിച്ച് സീതീ സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍


നന്തി ബസാര്‍: സീതീ സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നന്തിയിലെ പൗരപ്രമുഖനും സീതി സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്ററിന്റെ ചെയര്‍മ്മാനുമായ കെ.പി. മമ്മദ് കുട്ടി ഹാജിയുടെ അനുശോചനവും ഹജ്ജ് കര്‍മ്മത്തിനായി പോവുന്ന കണ്‍വീനര്‍ കെ.പി മുസ്സക്ക് യാത്രയപ്പും നല്‍കി.

ചടങ്ങില്‍ മണ്ടോളി റഷീദ് അധ്യക്ഷത വഹിച്ചു. സി.കെ. സുബൈര്‍, അമാന മുസ്തഫ, വി.കെ ഇസ്മായില്‍, റാഫി ദാരിമി വി.കെ.കെ. ഉമ്മര്‍, കെ.പി. മൂസ്സ, ടി.കെ. നാസര്‍ പൂളക്കണ്ടി മുസ്ല, സാലിദ് ഖാദര്‍, ഹനീഫ നിലയെടുത്ത്, ഹമീദ് പി.കെ. അഷറഫ് മുയ്യില്‍ എന്നിവര്‍ സംസാരിച്ചു. റാഫി ദാരിമി സ്വാഗതവും മുസ്തഫ അമാന നന്ദിയും പറഞ്ഞു.