കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ നാന്ദകത്തിലണിയാൻ വർഷങ്ങളോളം തെച്ചിപ്പൂമാല കെട്ടിയ തളിയിൽ ഗോവിന്ദ പിഷാരടി ഓർമയായിട്ട് ഒമ്പത് വർഷം; അനുസ്മരിച്ച് നാട്


കൊയിലാണ്ടി: തളിയില്‍ ഗോവിന്ദന്‍ പിഷാരടിയുടെ ഒന്‍പതാം ചരമവാര്‍ഷികം അനുസ്മരിച്ചു. കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം നാന്ദകത്തിന് തെച്ചിപൂവ് കൊണ്ട് ഉണ്ടമാല കെട്ടി കൊണ്ടിരുന്ന ആളായിരുന്നു. അനുസ്മരണ യോഗം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് അംഗം സി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇ.എസ്. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ മേല്‍ശാന്തി എന്‍. നാരായണന്‍ മൂസത്, പത്താലത്ത് ബാലന്‍, ഓട്ടൂര്‍ ജയപ്രകാശ്, അജയകുമാര്‍ മീത്തല്‍, പി.കെ. പുരുഷോത്തമന്‍, വി.വി. ബാലന്‍, കെ.ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.