ഫേബ്രിക്ക്, മ്യൂറല്‍ പെയിന്റിങ്ങിലും പത്തുദിവസത്തെ പരിശീലനം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന ക്ലാസിന് സമാപനം
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന ക്ലാസ് സമാപിച്ചു. ഫേബ്രിക്ക് പെയിന്റിങ്ങിലും മ്യൂറല്‍ പെയിന്റിങ്ങിലും 10 ദിവസത്തെ പരിശീലനമാണ് നല്‍കിയത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗം മേധാവി ഡോ. ഇ.പുഷ്പലത പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്ഷന്‍ ഓഫീസര്‍ കെ.കെ.സുനില്‍കുമാര്‍, പരിശീലകയായ രമ കോഴിക്കോട്, കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍, രമ്യ.ടി.പി, ലത.എം.കെ എന്നിവര്‍ സംസാരിച്ചു. കലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാവേദി കണ്‍വീനര്‍ സിന്ധു.വി.എം സ്വാഗതവും ബേബി ബാബു നന്ദിയും പറഞ്ഞു.