ഫോണിൽ മറ്റൊരു സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി
കൊച്ചി: പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രങ്ങൾ കണ്ടതിൽ പ്രകോപിതയായാണ് ഭാര്യ എണ്ണ ഒഴിച്ചതെന്നാണ് വിവരം. മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഭര്‍ത്താവിന്റെ ഫോണിൽ ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ഇതിനെചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ഇതിനിടയിൽ യുവതി തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാഗത്തുൾപ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Description: Complaint that wife poured boiling oil on her husband's private parts