കൊയിലാണ്ടിയില്‍ നിന്നും യാത്രാമധ്യേ കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: യാത്രാമധ്യേ കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാത്രി ഏഴരെയോടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി മനസ്സിലായത്.

ഗള്‍ഫ് ഐഡന്റ്ിറ്റി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഐഡന്റ്ിറ്റി കാര്‍ഡ് അടങ്ങിയ കറുത്ത നിറമുളള പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി മുതല്‍ കൊല്ലം വരെ ബൈക്കില്‍ യാത്ര ചെയ്തിരുന്നതായി പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സ് ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. 9207583997.