കൊല്ലം സ്വദേശിനിയുടെ സ്വര്‍ണ്ണമാല യാത്രയ്ക്കിടെ നഷ്ടമായതായി പരാതി


കൊല്ലം: കൊല്ലം നെല്ല്യാടി സ്വദേശിനിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാല നഷ്ടമായതായി പരാതി. ഇല്ലത്തുതാഴെ നിന്ന് ഓട്ടോയില്‍ കൊല്ലത്തേക്കും ഇവിടെ നിന്നും കൊയിലാണ്ടി വടകര റൂട്ടിലോടുന്ന പോപ്പിയെന്ന ബസില്‍ പതിനേഴാം മൈല്‍സിലേക്കും സഞ്ചരിച്ചിരുന്നു. ഇവിടെ നിന്നും മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. യാത്രയ്ക്കിടെയാണ് മാല നഷ്ടമായത്.

കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8078431145 എന്ന നമ്പറില്‍ ബന്ധപ്പെടുക.