പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; തിക്കോടി സ്വദേശിക്കെതിരെ പരാതി; അന്വേഷണം ഊർജിതമാക്കി അത്തോളി പോലീസ്


തിക്കോടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തിക്കോടി സ്വദേശിക്കെതിരെ പരാതി. ഏപ്രിൽ ഇരുപത്തയൊൻപതാം തിയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു.

തിക്കോടി സ്വദേശിയായ സനൽ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് പോലീസിന് നൽകിയ പരാതിയിലുണ്ടെന്നു അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സനൽ സ്വകാര്യ ബസ്സ് ഡ്രൈവറാണെന്നാണ് പ്രാഥമിക വിവരം. സംഭവ ദിവസം ഇയാൾ ബസ് ഉടമയിൽ നിന്നും പണം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് അറിയിച്ചു. സനലിൻ്റ ബാങ്ക് അക്കൗണ്ടും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. റുറൽ എസ്.പി.ഡോ.എ ശ്രീനിവാസൻ്റെ നിർദ്ദേശപ്രകാര, ക്രൈംബ്രാഞ്ച് റൂറൽ ജില്ലാ ഡി.വൈഎസ്.പി.ആർ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അത്തോളി സി.ഐ പി.കെ ജിതേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ ടി. കെ.സുരേഷ് കുമാർ, എസ്.എസ്.പി.ഒ.ലിയ എൻ കെ, സി.പി.ഒ. സി.കെ ലനീഷ്, സി ബ്രാഞ്ച് എസ്.ഐമാരായ പി.പി മോഹനകൃഷ്ണൻ, എം.പി.ശ്യാം, ജി.എൽ സന്തോഷ്, സൈബർ സെൽ എസ്.ഐ പി.കെ സത്യൻ, തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.

[bot1]