പേരാമ്പ്ര സി കെ ജി കോളേജിൽ റാ​ഗിംങ് പരാതി; കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്വപ്പെട്ട് എസ് എഫ് ഐ രം​ഗത്ത്


പേരാമ്പ്ര : സി കെ ജി കോളേജിൽ റാ​ഗിംങ് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികളായ ആറോളം പേർ പേർന്ന് റാ​ഗിംങ് ചെയതെന്നാണ് പരാതി. വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് ഇത് സംബന്ധിച്ച് പരാതി നൽകി. 

നവീന മാനവിക കാഴ്ചപ്പാടോടുകൂടിയും ഐക്യ ബോധത്തോടെയും പഠന പ്രവർത്തനങ്ങൾക്ക് അന്തരീക്ഷമൊരുക്കേണ്ട കലാലയങ്ങൾ പ്രാകൃത അടിമത്വ കാഴ്ചപാടിന്റെ ഭാഗമായുള്ള റാഗിംഗ് കേന്ദ്രങ്ങളാക്കാൻ എസ്കോബർ എന്നപേരിലുള്ള മൂന്നാം വർഷ വിദ്യാർത്ഥികൾ ശ്രമിക്കുകയാണെന്ന് എസ് എഫ് ഐ ആരോപിച്ചു. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ആത്മാഭിമാനം നഷ്ടപ്പെട്ട് ഇത്തരം സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിക്ക് വഴങ്ങേണ്ടി വരുന്നു എന്നു പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. 

എസ്കോബാർ എന്ന പേരിൽ MSF ന്റെ യൂണിറ്റ് കമ്മിറ്റി മെമ്പർമാരും യൂണിയൻ രണ്ടാം വർഷ പ്രതിനിധിയായ നിഹാൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നും ഒന്നാംവർഷ വിദ്യാർഥികളെ വരിവരിയെ നിൽപ്പിക്കുകും ഭീഷണിപ്പെടുത്തകയും കൂട്ട റാഗിംഗ് നടത്തുകയും അതിന്റെ വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത ക്രിമിനൽ സ്വഭാവമുള്ള ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സി കെ ജി കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ഗ്യാങ്ങുകളെയും അരാജകത പ്രവണതകളെയും വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.