ബസ് യാത്രയ്ക്കിടെ നെല്ല്യാടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ്‌ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: നെല്ല്യാടി സ്വദേശിയുടെ  പേഴ്‌സ്‌ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കൊയിലാണ്ടി-മേപ്പയ്യൂര്‍ ബസില്‍ നിന്നും പേഴ്‌സ്‌  നഷ്ടമായത്.

ബാഗ് തുറന്നുകിടന്നത് ശ്രദ്ധിച്ചപ്പോളാണ്  പേഴ്‌സ്‌ നഷ്ടമായ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് നെല്ല്യാടി സ്വദേശി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മേപ്പയ്യൂരില്‍ നിന്നും ബസ് വിശദമായി പരിശോധിച്ചിട്ടും പേഴ്‌സ്‌ കണ്ടെത്താനായില്ല.


രണ്ട് എ.ടി.എം കാര്‍ഡ്, പാന്‍കാര്‍ഡ്, എം.ആര്‍.ഡി കാര്‍ഡ് എന്നിവ അടങ്ങുന്ന  പേഴ്‌സ്‌ നഷ്ടപ്പെട്ടിട്ടുളളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7034760676 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.