കൊല്ലം ഗുരുദേവ കോളേജില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എസ്.എഫ്.ഐ; മലബാര്‍ കോളേജില്‍ എതിരില്ലാതെ എം.എസ്.എഫ്, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി


കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എസ്.എഫ്.ഐ. അഭയ് ദേവാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍. നിത്യദാസ് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. തേജു ലക്ഷ്മിയാണ് യു.യു.സി.

മലബാര്‍ കോളേജില്‍ പതിനെട്ട് സീറ്റുകളിലും എം.എസ്.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ദിയ സെയിന്‍ ചെയര്‍മാനായും ആമിന നേഹ പി.കെ വൈസ് ചെയര്‍മാനായും ജനറല്‍ സെക്രട്ടറിയായി കിരണ്‍ കുമാറും, യു.യു.സിമാരായി സിനാന്‍ ഇടത്തിലും, ഫായിസ് കെ.കെയും തെരഞ്ഞെടുക്കപ്പെട്ടു.

ഇലാഹിയ കോളേജില്‍ പതിനാറ് സീറ്റുകളില്‍ ഒമ്പത് സീറ്റില്‍ എം.എസ്.എഫ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആയിഷ നിഹ്‌മ വൈസ് ചെയര്‍മാനായും നിദ ഫാത്തിമ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ്.എന്‍.ഡി.പി കോളേജില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ അഞ്ച് സീറ്റുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.