ട്യൂഷന് പോകുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞു വീണു; വടകരയിൽ വിദ്യാർഥിനികൾക്ക് പരിക്ക്


വടകര: ട്യൂഷന് പോകുന്നതിനിടയിൽ തെങ്ങു മുറിഞ്ഞു വീണു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വടകര പുതിയാപ്പിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ്  വിദ്യാർത്ഥികളുടെ ഇടയിലേക്ക് പതിക്കുകയായിരുന്നു. ഉടനെ തന്നെ ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.

പരിക്കേറ്റ അവന്തിക, ദയാഞ്ജലി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളാണ്.