‘വലിയ പന്തൽ സംഘാടകർ ഒരുക്കി, ചൂട് കാലത്ത് ആളുകൾക്ക് തിങ്ങിയിരിക്കേണ്ടി വരുന്നില്ല’; വടകര ജില്ലാ ആശുപത്രിയിലെ പരിപാടിയിൽ ആളുകൾ കുറഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി


Advertisement

വടകര: പരിപാടിക്ക് വലിയ പന്തൽ സംഘാടകർ ഒരുക്കി. ചൂട് കാലമായതിനാൽ ആളുകൾക്ക് ഇവിടെ ഇടവിട്ട് ഇരിക്കാൻ പറ്റുന്നുണ്ട്. തിങ്ങിയിരിക്കേണ്ടി വരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടയിലാണ് പരിപാടിക്ക് പങ്കാളിത്തം കുറഞ്‍ഞതിനെ മുഖ്യമന്ത്രി വിമർശിച്ചത്.

Advertisement

എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതിനെയും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഔചിത്യം കൊണ്ട് ഒന്നും പറയുന്നില്ലെന്ന് അദ്ധേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സംസ്ഥാന മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അബ്ദു റഹ്മാൻ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

Advertisement

Description: CM criticizes low turnout at event at Vadakara District Hospital

Advertisement