മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മേപ്പയ്യൂരില്‍ ശുചീകരണം നടത്തി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ഒമ്പത് അയല്‍ സഭ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഈ അടുത്തായി മലമ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം റാബിയ എടത്തിക്കണ്ടി നിര്‍വഹിച്ചു.

പൊതു പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വികസന സമിതി കണ്‍വീനര്‍ സി.എം ബാബു അധ്യക്ഷനായി. മുന്‍ വാര്‍ഡ് മെമ്പര്‍ ഷര്‍മിന കോമത്ത്, ഇ.കെ.മുഹമ്മദ് ബഷീര്‍, മുജീബ് കോമത്ത്, കെ.ശ്രീധരന്‍, സാവിത്രി ബാലന്‍ പി.പി. സി മൊയ്തി, കെ സേതുമാധവന്‍ വി.കെ ബാബുരാജ്, ഐ.ടി റഷീദ്, ജിതേഷ്,എം നിഷ, എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.