കടല്‍ കടലിന്റെ മക്കള്‍ക്ക്; കടല്‍സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന മോദി സര്‍ക്കാറിനെതിരെ കടല്‍ സുരക്ഷാശൃംഖലയുമായി സി.ഐ.ടി.യു


കൊയിലാണ്ടി: കടലും കടല്‍സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന മോദി സര്‍ക്കാരിനെതിരെ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കടല്‍ സുരക്ഷാശൃംഖല സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ റോഡില്‍ പഴയ മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ കടല്‍ സുരക്ഷാശൃംഖല സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ടി.വി.ദാമോധരന്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ കെ.ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സുനിലേശന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.എല്‍.എ ്രകാനത്തില്‍ ജമീല സംസാരിച്ചു. വിവിധ വര്‍ഗ ബഹുജന നേതാക്കളായ കെ.കെ.മുഹമ്മദ്, പി.വിശ്വന്‍, മുന്‍ എം.എല്‍.എ ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, ഇ.അശ്വിനി ദേവ്, പി.വി.സചീന്ദ്രന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.ഉണ്ണികൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.