കേക്ക് മുറിച്ചു, ന്യൂ ഇയർ കാർഡ്, നക്ഷത്രം, ക്രിസ്മസ് ട്രീ നിർമ്മാണം, ഒപ്പം ആടിപ്പാടി കരോളും; പെരുവട്ടൂർ എൽ.പി സ്കൂളിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു. ജാതിമതഭേദങ്ങൾക്ക് അതീതമായി എല്ലാ ഉത്സവങ്ങളെയും കൈനീട്ടി സ്വീകരിച്ച് ആഘോഷിക്കുന്ന പെരുവട്ടൂർ എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് മാനവ സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും പ്രതീകമായ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചത്.

Advertisement

ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കൽ, ക്രിസ്മസ് കരോൾ, നക്ഷത്ര നിർമാണം, ന്യൂയർ കാർഡ് നിർമാണം, ക്രിസ്മസ് ട്രീ നിർമാണം തുടങ്ങിയ പരിപാടികൾനടന്നു. സരിത ടീച്ചർ, ബേബി പൂർണിമ ടീച്ചർ, സിറാജ് ഇയ്യഞ്ചേരി, ഉഷശ്രീ, ബീൻസി, ബാസിൽ, നിഷിധ, ഷിജിന എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ആഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്തു.

Advertisement

Advertisement