കൊളസ്‌ട്രോള്‍ കൂടിയോ? ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ
ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ പ്രായഭേദമന്യേ കൂടിവരികയാണ്. ജീവിതശൈലിയും തെറ്റായ ഭക്ഷണ രീതിയുമൊക്കെയാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഹൃദ്‌രോഗത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമാണ് കൊളസ്‌ട്രോള്‍. പ്രത്യേകിച്ച് എല്‍.ഡിഎല്‍ എന്ന് അറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോള്‍.
ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് ധമനികള്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കും. അതിന് ആരോഗ്യകരമായ ഭക്ഷണശീലം അത്യാവശ്യമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നാലു തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
നട്ട്‌സ്: ആവശ്യത്തിന് നട്ട്‌സ് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. പാസ്ത, സാലഡ് എന്നിവയില്‍ ചേര്‍ത്ത് ലഘുഭക്ഷണമായി കശുവണ്ടി, ബദാം പോലെയുള്ള നട്ട്‌സ് കഴിക്കാം. കശുവണ്ടി, ബദാം, നിലക്കടല, പിസ്ത തുടങ്ങിയവയൊക്കെ ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.
കാല്‍സ്യം: അടങ്ങിയ ഭക്ഷണം: ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. തൈര്, പാല്‍, വെണ്ണ, നെയ്യ് തുടങ്ങിയ ഉല്പന്നങ്ങളില്‍ കാല്‍ത്സ്യം അടങ്ങിയിട്ടുണ്ട്. മത്തി പോലെയുള്ള ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ വെള്ളയില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവാണ്. കൂടാതെ ധാരാളം പ്രോട്ടീനും കാല്‍സ്യവും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
വെജിറ്റേറിയന്‍: പാല്‍ ഉല്‍പന്നങ്ങളും മല്‍സ്യവും മാംസവുമൊന്നും കഴിക്കാത്തവരാണെങ്കില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍ എന്നിവ ധാരാളമായി കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കും.